വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് അമേരിക്കൻ, ബ്രിട്ടീഷ് ഗവേഷകര്‍ പുരസ്കാരം പങ്കുവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് അമേരിക്കൻ, ബ്രിട്ടീഷ് ഗവേഷകര്‍ പുരസ്കാരം പങ്കുവെച്ചു

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്ക,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്‌കാരം. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്. ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്സിജന്‍റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്.

ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതയ വഴി കണ്ടെത്താന്‍ സഹായിക്കുമെന്ന് നോബേല്‍ പുരസ്‌കാര ജൂറി പറഞ്ഞു.

0Shares