വെറും ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്ത് ട്രംപിന്റെ ലൈംഗിക താല്‍പര്യം ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍

  • Post category:news
  • Reading time:1 min read
You are currently viewing വെറും ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്ത് ട്രംപിന്റെ ലൈംഗിക താല്‍പര്യം ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍

ന്യൂയോര്‍ക്ക്: അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. വെറും ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്താണ് ട്രംപ് തന്റെ ലൈംഗിക, രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഹോട്ടായ സ്ത്രീകളില്‍ മൂന്നാം സ്ഥാനത്താണ് ഡയാന.

അമേരിക്കയിലെ പ്രശസ്ത റേഡിയോ അവതാരകനായ ഹോവാര്‍ഡ് സറ്റോണിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ലൈംഗിക താത്പര്യം വ്യക്തമാക്കിയത്. 1993 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡയാന കൊല്ലപ്പെട്ട വര്‍ഷം നല്‍കിയ അഭിമുഖത്തിലാണ് അവരോടുണ്ടായിരുന്ന ലൈംഗിക താത്പര്യം ട്രംപ് വെളിപ്പെടുത്തിയത്. ഇക്കാര്യം തുറന്നുപറയാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ ലൈംഗിക പങ്കാളിയെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും അഭിമുഖത്തില്‍ ട്രംപ് വാചാലനാവുന്നുണ്ട്.

1990 മുതല്‍ 2000ത്തിന്റെ തുടക്കം വരെ ഹോവാര്‍ഡ് സ്റ്റോണ്‍ ഷോയിലെ സ്ഥിരാംഗമായിരുന്നു ട്രംപ്. അന്ന് നല്‍കിയ അഭിമുഖങ്ങളില്‍ ഏറിയകൂറും സ്ത്രീകളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമായിരുന്നു.

0Shares