
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ദുംകയില്‍ നാല്‍പ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഏഴുവയസ്സുകാരിയെ കൊന്നെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം നാല്പതുകാരനെ തല്ലിക്കൊന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ പാടലിപുത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് തെരച്ചിലില്‍ റെയില്‍വേ സ്‌റ്റേഷനിലെ ശുചിമുറിയില്‍ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ശുചിമുറിയുടെ സമീപമുണ്ടായ മധ്യവയസ്‌കനെ കൊലപാതകി എന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.