വീടിനുമുകളില്‍ 3000 അടി ഉയരത്തിലുള്ള മാലിന്യ കൂമ്പാരം ഇടിഞ്ഞു വീണ് 16 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing വീടിനുമുകളില്‍ 3000 അടി ഉയരത്തിലുള്ള മാലിന്യ കൂമ്പാരം ഇടിഞ്ഞു വീണ് 16 പേര്‍ മരിച്ചു.

കൊളംബോ: ശ്രീലങ്കയില്‍ വീടുകളുടെ മുകളിലേക്ക് മാലിന്യകൂമ്പാരം ഇടിഞ്ഞ് വീണ് നാല് കുട്ടികളടക്കം 16 പേര്‍ മരിച്ചു. 3000 അടി ഉയരത്തിലുള്ള മാലിന്യ കൂനയാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ഇടിഞ്ഞു വീണത്. പ്രതിദിനം 800 ടണ്‍ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. അപകടാവസ്ഥയിലായ ഈ കൂന നീക്കണമെന്നാവശ്യപ്പെട്ട് ജനം നിരവധി തവണ കോര്‍പ്പറേഷന് പരാതി നല്‍കിയിരുന്നു.

 

ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 20തോളം പേര്‍ വീടിനുള്ളില്‍ കുടുങ്ങിയിരിക്കുന്നുണ്ട്. ഇവരില്‍ നാലുപേരെ രക്ഷിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

0Shares