വിസ നിരോധനം: ട്രംപിന് തിരിച്ചടി നല്‍കി അപ്പീല്‍ കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing വിസ നിരോധനം: ട്രംപിന് തിരിച്ചടി നല്‍കി അപ്പീല്‍ കോടതി.

വാഷിങ്ടണ്‍: ഏഴു രാജ്യങ്ങള്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ നടപടിക്കെതിരെ തിരിച്ചടി നല്‍കി അപ്പീല്‍ കോടതി. തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്ന അപ്പീല്‍ കോടതിയുടെ ചോദ്യമാണ് ട്രംപിന് തിരിച്ചടിയായത്. വിസ നിരോധന ഉത്തരവിന് എതിരെ വന്ന കീഴ്‌ക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചതും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.

ദേശീയ സുരക്ഷയുടെ ഭാഗമായി ഏഴു മുസ്‌ളീം രാജ്യങ്ങള്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവ് ജനുവരി 27നാണ് നിലവില്‍ വന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തരവിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സിയാറ്റില്‍ ഫെഡറല്‍ കോടതിയാണ് ഉത്തരവ് തടഞ്ഞത്.

0Shares