വിസാ നിയമ ഭേതഗതി; ഇനി കുടുംബ വിസ സ്വന്തം ഭാര്യക്കും കുട്ടികള്‍ക്കും മാത്രം.

  • Post category:news
  • Reading time:1 min read
You are currently viewing വിസാ നിയമ ഭേതഗതി;  ഇനി കുടുംബ വിസ സ്വന്തം ഭാര്യക്കും കുട്ടികള്‍ക്കും മാത്രം.

കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍ഷ്യല്‍ പാസ്പോര്‍ട്ട് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വിദേശത്തുള്ള ജോലിക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുടുംബ വിസയില്‍ ഇനി കുവൈറ്റില്‍ എത്തിക്കാനാകില്ല.


നിലവില്‍ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബവിസയില്‍ കുവൈറ്റില്‍ താമസിക്കുന്ന 11,500 പേര്‍ക്ക് കുടുംബ വിസ പുതുക്കി നല്‍കില്ല. ഇവരെയും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതിനാലാണ് ഇത്. അതിനാല്‍ തന്നെ കുടുംബ വിസയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും.

0Shares