വിശ്വ ഹിന്ദു മഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വിശ്വ ഹിന്ദു മഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു രഞ്ജിതിന് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമിസംഘം ഹസ്രത്ഗഞ്ചില്‍വെച്ചാണ് രഞ്ജിതിന് നേരെ വെടിയുതിര്‍ത്തത്. രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ രഞ്ജിതിന്‍റെ സഹോദരനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ലക്നൗ സെന്‍ട്രല്‍ ഡി.സി.പി ദിനേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

0Shares