‘ വിശ്വാസം നഷടപ്പെട്ട ഈ ലോകത്ത് ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ല; നാലുവയസായ മകളെ നന്നായി നോക്കണം..’; സീരിയല്‍ താരം കവിതയെ തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ‘ വിശ്വാസം നഷടപ്പെട്ട ഈ ലോകത്ത് ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ല; നാലുവയസായ മകളെ നന്നായി നോക്കണം..’; സീരിയല്‍ താരം കവിതയെ തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

മലപ്പുറം: ടിവി സീരിയല്‍ താരത്തെ വീടിനുള്ളില്‍ തീപിടിച്ചു മരിച്ച നിലയില്‍ ക ണ്ടെത്തി. മേനിയില്‍ വിജയന്‍റെ   മകള്‍ കവിത (37)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടത്. മലപ്പുറത്തെ നിലമ്പൂരിലാണ് സംഭവം നടന്നത്. മുറിയ്ക്കുള്ളില്‍ നിന്നും ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു നടി.ആത്മഹത്യാ കുറിപ്പ് വീടിനകത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്‍റെ  മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വിശ്വാസം നഷടപ്പെട്ട ഈ ലോകത്ത് ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നും തന്‍റെ   മകളെ നന്നായി നോക്കണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

പാലക്കാട് സ്വദേശി ബിജേഷാണ് കവിതയുടെ ഭര്‍ത്താവ്. ബെംഗലൂരിലാണ് നടിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് നിലമ്പൂരിലെ വാടകവീട്ടിലായിരുന്നു കവിതയും മകള്‍ അഗ്‌നയും കഴിഞ്ഞിരുന്നത്. നിലമ്പൂരിലെ വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമെത്തി വീടിന്‍റെ   വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. നിലമ്പൂര്‍ സി.ഐ. കെ.എം. ബിജുവിന്‍റെ   നേതൃത്വത്തിലുള്ള പോലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കാര്‍ത്ത്യായനി. മകള്‍: ചിഞ്ചു. സഹോദരങ്ങള്‍, ജിത, ദേവന്‍, ധന്യ.

0Shares