മക്ക: വിശുദ്ധ കഅ്ബയില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ തീര്‍ത്ഥാടകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സൗദി സ്വദേശിയായ അജ്ഞാതനായ ഒരു നാല്‍പതുകാരനാണ് കഅ്ബക്കരികില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കയ്യില്‍ കരുതിയ കുപ്പിയില്‍ നിറച്ച പ്രെട്രോള്‍ പെട്ടെന്ന് ദേഹത്ത് ഒഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെ ചുറ്റുമുള്ള ഉംറ തീര്‍ഥാടകര്‍ തടയുകയായിരുന്നു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി സെക്യൂരിറ്റി ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട് പിതൃസഹോദരരുമായുള്ള തര്‍ക്കത്തില്‍ കോടതിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം കഅബക്ക് തീവെക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെ പിടികൂടിയതാണെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്.