
പൗരത്വ നിയമ ഭേദഗതിക്കെതിരെ പലയിടത്തും വ്യത്യസ്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. മലപ്പുറത്ത് നടന്ന വിവാഹ ചടങ്ങിനിടെയും പ്രതിഷേധമുണ്ടായി. വിവാഹവീട്ടില്‍ നിന്നും വരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കൂടെ വധുവും ഏറ്റുചൊല്ലുകയായിരുന്നു. പൗരത്വ ബില്‍ പ്രതിഷേധം സേവ് ദ് ഡേറ്റില്‍ പോലും നമ്മള്‍ കണ്ടിരുന്നു.

വിവാഹപ്പന്തലില്‍ വെച്ച് ഹിന്ദി മുദ്രാവാക്യങ്ങളാണ് വധു സുമയ്യ പര്‍വീണും അഹ്‌സനും വിളിച്ചത്. ആസാദി എന്ന ഉറക്കെ ചൊല്ലി. ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയായിരുന്ന അഹ്‌സന്‍ ഇപ്പോള്‍ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സര്‍വ്വകലാശാലയില്‍ എം.എ വിദ്യാര്‍ത്ഥിനിയാണ്. സി.എ.എ-എന്‍.ആര്‍.സി തള്ളിക്കളയുക, ഇന്ത്യ ജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ പ്ലക്കാര്‍ഡുകളില്‍ എഴുതി പിടിച്ചത്.
