വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ല എന്ന സുപ്രീം കോടതി വിധി; ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു; സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യം

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ല എന്ന സുപ്രീം കോടതി വിധി; ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു; സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യം

വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. അപ്പീല്‍ നല്‍കാനുള്ള തീരുമാനം രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സ്ഥിരീകരിച്ചു. വിഷയത്തില്‍ സൈനിക നേതൃത്വം പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തി.

അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യമാണ്. വധശിക്ഷ വരെ ലഭിച്ചേക്കാം. മൂന്നു വിഭാഗം സേനയിലും ഈ നിയമം നിലവിലുണ്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്‍റെ ഈ ചട്ടത്തിന് നിലനില്‍പ്പ് നഷ്ടപ്പെട്ടു. ഇത് സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടി ചട്ടത്തിലെ 198 (രണ്ട്) വകുപ്പും സുപ്രീം കോടതി റദ്ദാക്കിയത്. സ്ത്രീകളെ അന്തസില്ലാതെ കണക്കാക്കുന്നതാണ് 158 വര്‍ഷം പഴക്കമുള്ള നിയമമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി.

0Shares