വില്‍പനയ്ക്കായ് കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഇടപാടുകാരനും പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വില്‍പനയ്ക്കായ് കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഇടപാടുകാരനും പിടിയില്‍

കാസര്‍കോട്: കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉദുമ നാലാംവാതുക്കലില്‍ താമസക്കാരനായ മുനവ്വര്‍ കാസിം എന്ന മുന്ന (23)യാണ് പിടിയിലായത്. കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നിര്‍ദേശപ്രകാരം എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റു ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ അടുക്കത്ത്ബയലില്‍ വച്ചാണ് യുവാവിനെ പോലീസ് കഞ്ചാവുമായി പിടികൂടിയത്. സ്‌കൂട്ടറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.100 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. യുവാവിന്റെ യമഹ റേ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. നേരത്തെ കാസര്‍കോട് ഗവ. കോളജിലെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഘത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു. മുനവ്വറിന്റെ ഫോണില്‍ നിന്നും ലഭിച്ച നമ്പറില്‍ ആവശ്യക്കാരെ വിളിച്ചുവരുത്തി അവരെയും പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്നിലെ അഷ്‌റഫ് (47), ബേക്കലിലെ ആഷിഖ് (19) എന്നിവരെയാണ്  അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ നിന്നും കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുനവ്വര്‍ കാസിം. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് മുനവ്വര്‍ കാസിം പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന്  പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ എസ്.ഐ ഗംഗാധരന്‍, സി.പി.ഒ മാരായ സുരേഷ്, ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.

0Shares