ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചു കൊണ്ട് നിയമപരമായി വിവാഹ മോചിതരായ താരങ്ങാളാണ് അമല പോളും തമിഴ് സംവിധായകനായ എ.എല്‍ വിജയും.അമലാ പോളുമായുള്ള വിവാഹ മോചനത്തിന് ശേഷം വിജയ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നതാണ് അണിയറയിലെ പുതിയ വാര്‍ത്താ വിഷയം. ഇതിന് ചുക്കാന്‍ പിടിക്കുന്നത് വിജയുടെ അച്ഛനും,പ്രമുഖ നിര്‍മാതാവുമായ അളഗപ്പനും!.എന്നാല്‍ ഈ ചൂടന്‍ വാര്‍ത്ത കേട്ട അമലയ്ക്ക് സങ്കടം അടക്കാനാവാതെ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലായിരുന്നു വിജയ്-അമല വിവാഹം നടന്നത്.

വിവാഹമോചിതരായ ശേഷം നിരവധി അഭിമുഖങ്ങളിലും താന്‍ പക്വതയില്ലാത്ത പ്രായത്തിലെടുത്ത തീരുമാനമാണ് വിവാഹമെന്നും വിവാഹമോചനത്തില്‍ വിഷമമില്ലെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ വിജയ് വിവാഹിതനാകാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ അമലയെന്തിനാണ് വിഷമിച്ചതെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം!