
തമിഴ് നടന് വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. നിലവില്‍ ഇവിടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്.
