ഗുരുഗ്രാം(ഹരിയാന): വിചിത്രമായ കാരണം പറഞ്ഞ് പതിമൂന്നുകാരിയെ ആറുമാസത്തോളം സ്വന്തം അച്ചന്‍ പീഡിപ്പിച്ചു. അച്ഛനും മകളുമായുള്ള ലൈംഗിക ബന്ധം സാധാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു പീഡനം .ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം. സംഭവം അറിഞ്ഞ കുട്ടിയുടെ രണ്ടാനമ്മയാണ് പോലീസില്‍ പരാതിപ്പെട്ടത്. എല്ലാ വീടുകളിലും അച്ഛനും പെണ്‍മക്കളും തമ്മില്‍ ഇങ്ങനെയാണെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി വിവരം രണ്ടാനമ്മയോട് പറഞ്ഞിരുന്നെങ്കിലും ആദ്യം അവര്‍ വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ രണ്ടാനമ്മ സംഭവം നേരില്‍ കണ്ടതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കോടതി രണ്ടാനമ്മയ്ക്കൊപ്പം വിട്ടയച്ചു. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇത്രയേറെ നീചമായ പ്രവര്‍ത്തി ചെയ്തിട്ടും അതിൻ്റെ യാതൊരു കുറ്റബോധവും പ്രതിക്ക് ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്.
അറിയിപ്പ്: സമ്മാന പദ്ധതിക്കുള്ള ചോദ്യം ഇന്ന് പബ്ലിഷ് ചെയ്ത മറ്റുവർത്തയോടപ്പമുണ്ട്.