ചന്ദ്രപൂര്‍(മഹാരാഷ്ട്ര): നിയന്ത്രണം വിട്ട ട്രക്ക് വാനില്‍ ഇടിച്ച് 11 പേര്‍ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മറ്റു നാലുപേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ട്രക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന വാനില്‍ ഇടിക്കുകയായിരുന്നു.
വാഹനാപകടം; 11 മരണം; മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും