വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

ഷിംല: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതരപരിക്കേറ്റു. തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സ്നെയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ രോഹ്റുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

0Shares