വാപ്പയുടെ ഉമ്മയുടെ മറുപടി: “സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിംകളല്ല. മുസ്ലിം ആവണമെങ്കില്‍ സുന്നത്തു കല്യാണം നടത്തണം” ചേലാകര്‍മത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുറിപ്പ് വൈറൽ ആകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വാപ്പയുടെ ഉമ്മയുടെ മറുപടി: “സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിംകളല്ല. മുസ്ലിം ആവണമെങ്കില്‍ സുന്നത്തു കല്യാണം നടത്തണം” ചേലാകര്‍മത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുറിപ്പ് വൈറൽ ആകുന്നു


കൊച്ചി: കേരളത്തില്‍ പെണ്‍ ചേലാകര്‍മം നടക്കുന്നതായ വാർത്തകൾ ചർച്ച ചെയ്യപ്പെടുമ്പോൾ അതിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ ആകുന്നു. വാർത്ത പുറത്തുകൊണ്ടുവന്ന മാതൃഭൂമിയിൽ തന്നെയാണ് ചേലാകർമത്തിന് വിധേയയാകേണ്ടിവന്ന ഗവേഷക വിദ്യാർത്ഥിനി തന്റെ അനുഭവം വിശദമായി എഴുതിയിരിക്കുന്നത്.

ഞാൻ ഷാനി എസ്. എസ്. ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി എന്ന് ആരംഭിക്കുന്ന കുറിപ്പിൽ, ”ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയം പഠിപ്പിക്കാന്‍ ഒരു ഡോക്ടര്‍ കോളജില്‍ വന്നു. ആണ്‍ ശരീരത്തെക്കുറിച്ചും പെണ്‍ശരീരത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘ഇതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടില്‍ ഞാന്‍ ഇരുന്നു. അപ്പോഴാണ് അദ്ദേഹം യോനീച്ഛദത്തെക്കുറിച്ച് (ക്ലിറ്റോറിസ്) പറഞ്ഞത്. സ്ത്രീക്ക് രതിസുഖം കൂടുതല്‍ കൊടുക്കുന്ന അവയവം! ചിത്രവും കാണിച്ചു. ഞാന്‍ പടത്തിലേക്കു സൂക്ഷിച്ചു നോക്കി. ഇങ്ങനെയൊരു ഭാഗം എന്റെ ശരീരത്തിലുമുണ്ടോ? ഞാന്‍ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ? ക്ലാസ് കഴിഞ്ഞ് ഞാന്‍ എന്റെ ശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തില്‍ അങ്ങനെയൊരു അവയവമില്ല.” എന്ന് പറയുന്നു.

ഞാൻ എന്റെ ഉമ്മയോട് ചേലാകർമത്തെക്കുറിച്ചു സംസാരിച്ചു. എന്തിനാണിത് ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞതിങ്ങനെയാണ്: ‘‘പണ്ടുള്ള വിവരമുള്ള ആൾക്കാർ ചെയ്യുന്നതുപോലെ നമ്മളും ചെയ്യുന്നു.’’ ഉമ്മയ്ക്ക് ഇതേക്കുറിച്ച് ഒരു ക്ലാസ് തന്നെ ഞാൻ കൊടുത്തു. അതിനുള്ള മറുപടി ഇതായിരുന്നു: ‘‘അത്‌ ഉണ്ടെങ്കിലല്ലേ അതുള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ കൂടുതൽ ആനന്ദം എന്ന് അറിയാൻ പറ്റൂ. അതിപ്പോ ഇല്ലല്ലോ. പിന്നെ വെച്ചുപിടിപ്പിക്കാനും പറ്റില്ലല്ലോ. എന്തയാലും ഞാൻ നാലുപെറ്റു. കുട്ടികളെ ഉ​ണ്ടാക്കാനല്ലേ ഈ പ്രക്രിയയൊക്കെ.” എന്നായിരുന്നു മറുപടി എന്ന് പറയുന്നു.

പി. എച്ച്ഡിക്ക് കേരളത്തിലെ ചേലാകര്‍മത്തെക്കുറിച്ചു പഠിച്ചാലോ എന്ന ആലോചന നടത്തിയതായും എന്നാല്‍ ആരും തുറന്നുപറയില്ലെന്നു ചൂണ്ടിക്കാട്ടി ഗൈഡ് നിരുത്സാഹപ്പെടുത്തിയെന്നും ഷാനി പറയുന്നുണ്ട്. ‘ലൈംഗികത വിവാഹജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. അതിനുവേണ്ടിയല്ല ഞാൻ നിന്നെ കെട്ടിയത്’ എന്ന്‌ സമാധാനിപ്പിച്ച എന്റ ജീവിതപങ്കാളി തന്ന ധൈര്യം ചെറുതല്ല.. ഷാനി പറയുന്നു.

0Shares