വാനപ്രസ്ഥത്തിനും കാലാപാനിക്കും ശേഷം ഒടിയനുവേണ്ടി എറ്റവും കൂടുതല്‍ കഷ്ടപ്പെട്ടു: മോഹന്‍ലാല്‍

  • Post category:news
  • Reading time:1 min read
You are currently viewing വാനപ്രസ്ഥത്തിനും കാലാപാനിക്കും ശേഷം ഒടിയനുവേണ്ടി എറ്റവും കൂടുതല്‍ കഷ്ടപ്പെട്ടു: മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാലിന്റെ ഒടിയന്‍ തിയ്യേറ്ററുകളില്‍ ഏറെ വിമര്‍ശനം നേരിടുകയാണ്. പുലിമുരുകന് ശേഷം എത്തിയ ലാലേട്ടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്നു ഒടിയന്‍. വമ്പന്‍ ഹൈപ്പുമായി എത്തിയങ്കിലും പ്രതിക്ഷിച്ച ഫലമുണ്ടാവത്തതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിനു നേരെ വിമര്‍ശനങ്ങള്‍ ഉണ്ടായത്. ചിത്രത്തിനു നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ അത്രമാത്രം മോശമായ ഒരു ചിത്രമല്ല ഒടിയനെന്നും അഭിപ്രായങ്ങള്‍ വന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടു. ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനം ഗംഭീരമായെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലുളള മാണിക്യനെ അവതരിപ്പിക്കാന്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറായിരുന്നു നടത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സമീപ കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടത് ഒടിയനു വേണ്ടിയാണെന്നും ലാലേട്ടന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്കു വേണ്ടി വലിയ രീതിയില്‍ തന്നെയായിരുന്നു മോഹന്‍ലാല്‍ രൂപമാറ്റം വരുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ലാലേട്ടന്റെ പുതിയ മേക്ക് ഓവറുകള്‍ അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രകടനത്തെയും ഏറെ സഹായിച്ചിരുന്നു. എന്നാല്‍ കാലാപാനി, വാനപ്രസ്ഥം എന്നീ സിനിമകള്‍ക്ക് ശേഷം എറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇതില്‍ നാല് കാലുളള മൃഗമായി വരെ അഭിനയിക്കേണ്ടി വന്നുവെന്നും ആ മൃഗത്തിന്റെ ശരീര ഭാഷയും പെരുമാറ്റ രീതിയും ഉപയോഗിക്കേണ്ടി വന്നുവെന്നും നടന്‍ പറയുന്നു. രണ്ടു കാലില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് പോലെ എളുപ്പമല്ല നാല് കാലില്‍ മണിക്കൂറുകളോളം നില്‍ക്കുക എന്നും അദ്ദേഹം പഞ്ഞു. കുളമ്പ് അണിഞ്ഞ് അങ്ങനെ നില്‍ക്കേണ്ടി വന്നത് ഒരു പീഡനമായൊന്നും തോന്നിയിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത് തന്റെ ജോലിയുടെ ഭാഗമാണെന്നും മോഹന്‍ലാല്‍ വൃക്തമാക്കി.

0Shares