ന്യൂയോര്‍ക്ക്: വാണജ്യ ബന്ധം മെച്ചപ്പെടുത്താന്‍ നൂറ് ദിന പരിപാടി നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ധാരണയായി. ശക്തമായ ചൈന വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയാണിത്.

ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച നൂറുദിന പരിപാടിയില്‍ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ തീരുമാനമായി. ചര്‍ച്ചയ്ക്കു ശേഷം ഈ വര്‍ഷം തന്നെ ചൈന സന്ദര്‍ശിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.