കാസര്‍കോട്: വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു.
പരവനടുക്കം മണിയംകാനത്തെ മാധവന്റെ ഭാര്യ തമ്പായി(63)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് മുകളിലുള്ള വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ തമ്പായിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെ മരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: നാരായണന്‍, സുജാത. മരുമക്കള്‍: സുചിത്ര, നിധിന്‍ റാവു.
വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു