
വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യപ്രശ്‌നമാണ്. ഇതാ വയർ കുറയാൻ ഒരു എളുപ്പമാർഗം. ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനായി വേണ്ടത്. ചെറുനാരങ്ങ പൊതുവെ എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടത്.എള്ള് ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.

എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീടിതിലേയ്ക്ക് ഗ്ലാസിലെ ബാക്കിയുള്ള വെള്ളം ഒഴിയ്ക്കുക.ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. വേണമെങ്കില്‍ ഇത് മിക്‌സിയില്‍ അടിയ്ക്കാം.ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പായി ഒരു മാസം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാം.
