വയനാട് പീഡനം: കുട്ടികള്‍ ക്രൂര ബലാത്സംഗത്തിനിരയായതായി ശ്രീമതി ടീച്ചറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

  • Post category:news
  • Reading time:1 min read
You are currently viewing വയനാട് പീഡനം: കുട്ടികള്‍ ക്രൂര ബലാത്സംഗത്തിനിരയായതായി ശ്രീമതി ടീച്ചറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

വയനാട്: യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടികള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായിരുന്നുവെന്ന് പി.കെ ശ്രീമതി എം.പി. നഗ്ന ചിത്രങ്ങളെടുത്ത ശേഷം ആഴ്ച്ചകളോളം പീഡിപ്പിച്ചതായി കുട്ടികള്‍ തന്നോട് പറഞ്ഞതായി ശ്രീമതിടീച്ചര്‍ അറിയിച്ചു. ഇരയായ കുട്ടികളെ സന്ദര്‍ശിച്ചതിനു ശേഷമാണ് ശ്രീമതി ടീച്ചര്‍ ഇക്കാര്യം അറിയിച്ചത്.

മധുരപലഹാരങ്ങള്‍ നല്‍കി വശത്താക്കിയ ശേഷമാണ് കുട്ടികളെ പീഡിപ്പിച്ചിരിക്കുന്നത്. എട്ടാം ക്ലാസിനും ഒമ്പതാം ക്ലാസ്സിനും ഇടയില്‍ പടിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. പ്രതികളല്ലാവരും സമീപ പ്രദേശത്തുള്ളവരാണ്. തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ശ്രീമതി ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

0Shares