വനിത പൈലറ്റ് പൂസായെത്തി; മംഗളൂരുവില്‍ ദുബൈയിലേക്കുള്ള വിമാനം അഞ്ചുമണിക്കൂര്‍ വൈകി

  • Post category:news
  • Reading time:1 min read
You are currently viewing വനിത പൈലറ്റ് പൂസായെത്തി; മംഗളൂരുവില്‍ ദുബൈയിലേക്കുള്ള വിമാനം അഞ്ചുമണിക്കൂര്‍ വൈകി

മംഗളൂരു: വനിത പൈലറ്റ് മദ്യലഹരിയിലായതിനാല്‍ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം അഞ്ചു മണിക്കൂറിലേറെ വൈകി. ബുധനാഴ്ച രാത്രി 12.40ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച രാവിലെ ആറിനാണ് പുറപ്പെട്ടത്. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ 180 യാത്രക്കാരുമായി വിമാനം പറത്തേണ്ട മുപ്പത്തിയഞ്ചുകാരിയായ വനിതാ പൈലറ്റ് മദ്യപിച്ച് ലക്കുകെട്ടാണ് എത്തിയത്. അപകടം മണത്ത വിമാനത്താവള അധികൃതര്‍ അവരെ വിലക്കി. ആരോഗ്യപരിശോധനയില്‍ പൈലറ്റ് മദ്യപിച്ചതായി സ്ഥിരീകരിച്ചു.സംഭവത്തില്‍ ടര്‍ക്കിഷ് വനിതയായ പൈലറ്റിനെ സസ്‌പെന്റ് ചെയ്തതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. അവരുടെ തുര്‍ക്കിയിലെ കോറെന്‍ഡോന്‍ എയര്‍ലൈന്‍സില്‍ നിന്നും വാടകക്കെടുത്ത വിമാനങ്ങള്‍ ഉപയോഗിച്ചാണ് വര്‍ഷമായി മംഗളുരൂവില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. വിമാന ജീവനക്കാരെല്ലാം തുര്‍ക്കിയില്‍ നിന്നുള്ളവരാണ്. പൈലറ്റ് മദ്യപിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്ടെത്തിയിരുന്നല്ലെങ്കില്‍ വിമാനം വന്‍ ദുരന്തമുണ്ടാകുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

0Shares