ലോട്ടറി അടിച്ച് കോടീശ്വരിയായതിന്റെ വിഷമത്തില്‍ യുവതി.

  • Post category:news
  • Reading time:1 min read
You are currently viewing ലോട്ടറി അടിച്ച് കോടീശ്വരിയായതിന്റെ വിഷമത്തില്‍ യുവതി.

ബ്രിട്ടന്‍: ലോട്ടറി അടിച്ചാല്‍ നമ്മളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടും. സമ്മാനമായി കിട്ടുന്നത് കോടികളാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. എന്നാല്‍ പതിനേഴാം വയസ്സില്‍ കോടിപതിയായതിന്റെ വിഷമത്തിലാണ് ബ്രിട്ടനിലെ ജെയിന്‍ പാര്‍ക്കര്‍ എന്ന യുവതി. ലോട്ടറിയടിച്ചപ്പോള്‍ അടിപൊളിയായി ജീവിക്കാം എന്ന് തീരുമാനിച്ചവള്‍ക്ക് അടിതെറ്റി. കോടീശ്വരിയായി ജീവിക്കേണ്ടി വരുന്നതിന്റെ മാനസ്സിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല.

എന്താണ് ജെയിനിന്റെ വിഷമങ്ങള്‍ എന്ന് അറിയണ്ടേ? പ്രത്യേകമായി ഡിസൈന്‍ ചെയ്ത വസ്തുക്കള്‍ വാങ്ങി മടുത്തു, പണത്തിനോട് ആര്‍ത്തിയില്ലാത്ത ഒരു പയ്യനെ പോലും ബോയ്ഫ്രണ്ടായി കിട്ടുന്നില്ല, റിസോര്‍ട്ടുകളില്‍ ഒഴിവുകാലം ആഘോഷിച്ച് മടുത്തു. അവസാനമായി വന്ന കാമുകന് റോളക്‌സ് വാച്ച്, കാര്‍ തുടങ്ങിയവ കൊടുത്തു അതൊക്കെ കിട്ടിയപ്പോള്‍ അവന്‍ ഉപോക്ഷിച്ചു പോയി. ഇതിനൊക്കെ കാരണം ലോട്ടറി അടിച്ചതിനാലാണ്. അതിനാല്‍ ലോട്ടറിക്കാര്‍ക്കെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ് ജെയിന്‍. തന്റെ പരാജയത്തിന്റെ മുഴഫുവന്‍ കാരണം ലോട്ടറി അടിച്ചതാണെന്ന് ജെയിന്‍ പറയുന്നു.

0Shares