ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്. 21-19,21-17 ആണ് സ്‌കോര്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്താനനെ 2116, 2523 നാണു വീഴ്ത്തിയത്.
നേരത്തെ അഞ്ച് തവണ സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. സെമിയില്‍ ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ ഫൈനലില്‍ നഷ്ടമായ കിരീടം കൂടിയാണ് ഇക്കുറി സിന്ധു പിടിച്ചെടുത്തത്.
ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം