
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വടകരയില്‍ പ്രവീണ്‍ കുമാറും സജീവ് മാറോളിയും പരിഗണനയിലുണ്ട്. അവസാന നിമിഷം ഇനി അഴിച്ചുപണിയുണ്ടായില്ലെങ്കില്‍ ആറ്റിങ്ങലില്‍ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശാകും മത്സരിക്കാന്‍ ഉണ്ടാകുക.

വടകര, വയനാട് സീറ്റുകളിലാണ് തീരുമാനമാകാത്തത്. ഇതില്‍ വയനാട്ടില്‍ എ – ഐ ഗ്രൂപ്പ് വടംവലിയാണ് തീരുമാനം വൈകിക്കുന്നത്.ടി.സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടിയും കെ.പി അബ്ദുള്‍ മജീദിനായി രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം വൈകുന്നത്. അതേസമയം, വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി. സിദ്ദിഖ്. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്തതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.
