ലോകത്ത് പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ; 117 രാജ്യങ്ങളിൽ 102–ാമത്

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്ത് പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ; 117 രാജ്യങ്ങളിൽ 102–ാമത്

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). 92ല്‍ 96 രാജ്യങ്ങളുള്ള പട്ടികയില്‍ 76 ആം സ്ഥാനത്തും 2000ല്‍ 115 രാജ്യങ്ങളില്‍ 83 ആം ഇടത്തും 2010 ല്‍ 67 ലും 2014ല്‍ 55ലും 2015ല്‍ 80, 2016 97, 2017 100 സ്ഥാനങ്ങളില്‍ ആയിരുന്നു ഇന്ത്യ.

ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്.ചൈനയുടെ റാങ്ക് 25 ആണ് .ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.

പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേര്‍ന്നാണ് സൂചിക തയാറാക്കിയത്.

0Shares