
കൊച്ചി; വെറും 25000 രൂപ ചെലവില്‍ ഒരു മലയാള ചിത്രം അണിയറയില്‍ ഒരുക്കുകയാണ് മലയാളത്തിലെ ഒരുകൂട്ടം പുതുമുഖങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമായി മാറ്റി പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ് ‘പോരാട്ടം’ എന്ന മലയാള സിനിമ . ചിത്രത്തിന് പിന്നില്‍ ഒരുകൂട്ടം പുതുമുഖങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
സംവിധായകന്‍ ബിലഹരിയും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ചിത്രം 15 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചു തീര്‍ത്തത്. ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്രീരാജ് രവീന്ദ്രനാണ്. ആകാശ് ജോസഫ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആകാശ് ജോസഫ് വര്‍ഗീസ് ആണ്. ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയയാണ് ചിത്രത്തിലെ നായിക.