ലാല്‍ ജോസ് സിനിമയിലൂടെ ബിജുമേനോന്‍- നിമിഷ സജയന്‍ ജോഡി ഒരുമിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ലാല്‍ ജോസ് സിനിമയിലൂടെ ബിജുമേനോന്‍- നിമിഷ സജയന്‍ ജോഡി ഒരുമിക്കുന്നു

കേരളാ സംസ്ഥാന പുരസ്‌കാരം നേടിയ നിറവിലാണ് നിമിഷ സജയൻ . ആഘോഷങ്ങളും അഭിമുഖങ്ങളും കഴിയും മുൻപേ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ് നിമിഷ സജയൻ. ഇപ്പോള്‍ ബിജു മേനോനൊപ്പമാണ് നിമിഷ എത്തുന്നത് . ലാൽ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ചോല , ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്ക് ശേഷം നിമിഷയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.


ആനക്കള്ളൻ എന്ന ചിത്രത്തിലാണ് ബിജു മേനോൻ അവസാനമായി അഭിനയിച്ചത് . അതിനു ശേഷം അഭിനയിക്കുന്നത് നിമിഷക്ക് ഒപ്പമാണ്. ശിവരാത്രി ദിനത്തിൽ ഐശ്വര്യത്തോടെയാണ് ലാൽ ജോസ് പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കുഞ്ചക്കോ ബോബൻ നായകനായ തട്ടിൻപുറത്ത് അച്യുതൻ ആണ് ലാൽ ജോസിന്റെ ഒടുവിലത്തെ ചിത്രം.

0Shares