ലാലുപ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ വ്യത്യസ്തമായ സമരം.

  • Post category:news
  • Reading time:1 min read
You are currently viewing ലാലുപ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ വ്യത്യസ്തമായ സമരം.

പട്‌ന: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരുടെ വീടുകളിലും ഓഫീസിലും ആദായ നികുതി റെയ്ഡ് നടന്നതിനു പിന്നില്‍ ബി.ജെ.പി ആണെന്ന ആരോപിച്ച് വ്യത്യസ്തമായ സമരമുറയുമായി ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ പട്‌നയിലെ ബി.ജെ.പി ഓഫീസിനു മുന്നിലാണ് പ്രതിഷേധ സമരം നടത്തുന്നത്. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്‌നരായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ക്കുകയും ചെയ്തു. ഇവരെ നേരിടാന്‍ ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ വലിയ ഏറ്റുമുട്ടല്‍ തന്നെ നടന്നു.

ഇരുപക്ഷത്തും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആര്‍.ജെ.ഡിയുടെ പക്കല്‍ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോഡി പറഞ്ഞു. പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. നാലു കേസുകളില്‍ ലാലു വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് ലാലുവുമായി ബന്ധപ്പെട്ട 22 കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ് നടന്നത്.

0Shares