ലാഭം നേടാന്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്ക് പകരം കാന്‍ഡി മിഠായികള്‍; ഉടമയെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing ലാഭം നേടാന്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്ക് പകരം കാന്‍ഡി മിഠായികള്‍; ഉടമയെ അറസ്റ്റ് ചെയ്തു.

വാഷിംങ്ടണ്‍: ലാഭം ഉണ്ടാക്കാന്‍ കാലിത്തീറ്റയ്ക്ക് പകരം പശുക്കള്‍ക്ക് കാന്‍ഡി മിഠായികള്‍ നല്‍കിയ കമ്പിനി ഉടമയെ പോലീസ് പിടികൂടി. അമേരിക്കയിലെ വിന്‍ കൊസിലിലാണ് സംഭവം. കാലിത്തീറ്റയ്ക്കും ധാന്യങ്ങള്‍ക്കും വില കൂടിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.

മിഠായി ഉണ്ടാക്കുന്ന ഫാക്ടറികളില്‍ നിന്ന് കുറഞ്ഞ വിലയില്‍ രണ്ടാം തരം കാന്‍ഡി മിഠായികള്‍ കിട്ടും അത് പൊടിച്ച് കലക്കിയാണ് കന്നുകാലിള്‍ക്ക് കൊടുക്കുന്നത്. കാന്‍ഡി ഫാക്ടറിയിലെ ഇത്തരം ഉല്‍പന്നം സാധാരണ ലാന്‍ഡ് ഫില്ലിങ്ങിനാണ് ഉപയോഗിക്കുന്നത്. ഇത് കന്നുകാലികള്‍ക്ക് നല്‍കുന്നത് പാലിന്റെ ഗുണ നിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

 

0Shares