ലഹരി ഉപയോഗം: മലയാള സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ലഹരി ഉപയോഗം: മലയാള സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന തുടങ്ങി

സിനിമാ ലൊക്കേഷനുകളില്‍ വ്യാപക ലഹരി ഉപയോഗമുണ്ടെന്ന് സിനിമയിലുള്ളവര്‍തന്നെ പുറത്തുവിട്ടിരുന്നു. ന്യൂജനറേഷന്‍ താരങ്ങള്‍ ഇതിന് അടിമയാണെന്നും പോലീസ് പരിശോധനകള്‍ വേണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ഷെയ്ന്‍ നിഗം തര്‍ക്കം വന്നതിനുപിന്നാലെയാണ് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്.

ഇതിനെ തുടര്‍ന്ന് മലയാള സിനിമകളുടെ വിവിധ ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന തുടങ്ങി. തിരുവനന്തപുത്തെ ലൊക്കേഷനുകളിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെമുതല്‍ പരിശോധന തുടങ്ങിയത്. താരങ്ങള്‍ കാരവനില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

0Shares