റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ പേര് നൽകണോ? എങ്കിൽ കൂടുതൽ നികുതി നൽകിയാൽ മതി; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ പേര് നൽകണോ? എങ്കിൽ കൂടുതൽ നികുതി നൽകിയാൽ മതി; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കൂടുതൽ നികുതി നൽകുന്നവരെ ആദരിക്കാൻ കേന്ദ്ര സർക്കാർ നീക്കം. റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കൂടതൽ നികുതി നൽകുന്നവരുടെ പേര് നൽകും. ഓരോ ജില്ലയിലെയും ഏറ്റവും കൂടുതല്‍ ആദായ നികുതി നല്‍കുന്ന 10 പേരെ പൊതുവായി ആദരിക്കാനും ഇത് വഴി കൂടതൽ പേര് നികുതി നൽകുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

നഗരത്തിലെ പ്രധാന കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, റോഡുകള്‍, ട്രെയിന്‍, സ്‌കൂള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് പേരു നല്‍കുന്ന കാര്യവും സര്‍വെയില്‍ പരാമര്‍ശിക്കുന്നുണ്ട്. എയര്‍ പോര്‍ട്ടുകള്‍, റോഡുകള്‍, ടോള്‍ ബൂത്തുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇവിടെയൊക്കെ ഇത്തരക്കാര്‍ക്ക് മുന്‍ഗണനയും പ്രത്യേക പരിഗണനയും ലഭിക്കും. മോദി സര്‍ക്കാരിന്‍റെ 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക സര്‍വെയിലാണ് ഈ നിര്‍ദേശമുള്ളത്.

0Shares