റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ല; എ.ജി കെ.കെ വേണുഗോപാല്‍

  • Post category:news
  • Reading time:1 min read
You are currently viewing റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ല; എ.ജി കെ.കെ വേണുഗോപാല്‍

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ മോഷണം പോയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും എ.ജി കെ.കെ വേണുഗോപാല്‍ പറഞ്ഞു.

”പ്രതിരോധമന്ത്രാലയത്തിലുണ്ടായിരുന്ന രേഖകള്‍ മോഷണം പോയി എന്ന് സുപ്രീംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്.” കെ.കെ വേണുഗോപാല്‍ പി.ടി.ഐയോട് പറഞ്ഞു.

റാഫേല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് എ.ജെ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. ഡിസംബറിലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ റാഫേലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

0Shares