റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് നിന്നും വോട്ട് രേഖപ്പെടുത്തിയത് 30 പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് നിന്നും വോട്ട് രേഖപ്പെടുത്തിയത് 30 പേര്‍

തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ തിരുനന്തപുരവും.30 പേരാണ് തിരുവനന്തപുരത്ത് നിന്നും മാര്‍ച്ച് 18 ന് നടക്കുന്ന റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിനായി ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.വിനോദസഞ്ചാരികളും മലയാളികളെ വിവാഹം കഴിച്ച് ഇവിടെ താമസമാക്കിയ റഷ്യന്‍ പൗരന്മാരുമാണ് ഇന്നലെ തിരുവനന്തപുരത്ത് നിന്നുമായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിങ്ങാണ് നടന്നത്.തലസ്ഥാനത്തെ റഷ്യന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

0Shares