റമദാനിലെ കൊടും ക്രൂരത..തറാവീഹ് കഴിഞ്ഞ് മടങ്ങവേ യുവാക്കള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റമദാനിലെ കൊടും ക്രൂരത..തറാവീഹ് കഴിഞ്ഞ് മടങ്ങവേ യുവാക്കള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ മരിച്ചു

ലഖ്‌നൗ: റമദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം അനുഷ്ഠിച്ച് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹ് നിര്‍വഹിച്ച ശേഷം പള്ളിയില്‍ നിന്ന് മടങ്ങിയ മൂന്ന് മുസ്ലീം യുവാക്കളാണ് അക്രമത്തിനിരയായത്. പപ്പു മിസ്തി, അര്‍മാന്‍ എന്നിവരും മറ്റൊരു യുവാവിന് നേരെയുമായിരുന്നു ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നിലാരാണെന്നത് വ്യക്തമായിട്ടില്ല.

മാരകായുദ്ധങ്ങളുമായി വന്ന അക്രമികള്‍ മൂവരെയും ക്രൂരമായി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്കേറ്റ പപ്പു മിസ്തി എന്ന യുവാവ് ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവമറിഞ്ഞ് നാട്ടുകാരടക്കം ധാരാളം പേരാണ് ആശുപത്രിയിലേക്ക് എത്തുന്നത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ അക്രമിച്ചതറിഞ്ഞ് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം സ്ഥലത്ത് തടിച്ചുകൂടിയതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിബ്ഖഞ്ചില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ ദിവസമാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലകളിലും എസ്.പി ഉമേഷ് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

0Shares