മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ആത്മഹത്യ ചെയ്തു. 1988 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന ഹിമാംശു റോയിയെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ വീട്ടില്‍ വച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അര്‍ബുദ രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി അവധിയിലായിരുന്നു. രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് മുംബൈ പൊലീസ് പറഞ്ഞു. 2013 ലെ ഐ.പി.എല്‍ ഒത്തുകളി വിവാദം ഉള്‍പ്പെടെയുള്ള നിരവധി പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു ഹിമാംശു റോയ്.
മുംബൈ ഭീകരാക്രമണം, വിജയ് പലാന്‍ഡേ, ലൈലാ ഖാന്‍ ഇരട്ടക്കൊലക്കേസ്, മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേയുടെ വധക്കേസ് തുടങ്ങിയ കേസുകള്‍ തെളിയിച്ചത് ഹിമാന്‍ഷു റോയ് ആണ്. മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗാംഗ് വാറിന്റേയും ഭാഗമായ നിരവധി കൊലപാതക്കേസുകള്‍ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാന്‍ഷു റോയ് പങ്കെടുത്തിട്ടുണ്ട്. നിലവില്‍ മുംബൈ പൊലീസിലെ അഡീഷണല്‍ ഡി.ജി.പിയാണ് അദ്ദേഹം.
രോഗബാധയെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം; മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ജീവനൊടുക്കി