
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പാട്ടെഴുതിയ തമിഴ് നാടോടി ഗായകന് അറസ്റ്റിൽ. ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനും മക്കള്‍ കലൈ ഇളക്കിയ കഴകം സ്ഥാപകനുമായ കോവന് എന്ന ശിവദാസ് ആണ് അറസ്റ്റിലായത്. ബി.ജെ.പിയുടെ യുവജനവിഭാഗത്തിന്റെ തിരിച്ചറപ്പള്ളി പ്രാദേശിക നേതാവ് നൽകിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

രാമായണം പറയുന്നത് ചരിപ്പ് വഹിച്ചുള്ള ഭരണത്തിന്റെ കഥയാണ്. തമിഴ്നാട്ടിൽ മോദിയുടെ രണ്ടു ചെരിപ്പുകൾ ഭരണം നടത്തുന്നെന്നും കോവൻ പാട്ടിൽ വിമർശിച്ചു. ശ്രീരാമ ദാസ മിഷൻ സംഘടിപ്പിച്ച രഥയാത്രയ്ക്കെതിരായ പ്രതിഷേധപരിപാടക്കിടെയായിരുന്നു കോവന് പ്രധാനമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരെ വിമർശിച്ച് പാട്ട് എഴുതി അവതരിപ്പിച്ചത്.
