രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തി; രണ്ട് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തി; രണ്ട് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ


ദില്ലി: അതീവ സുരക്ഷയുള്ള രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ടുപേരും അമേരിക്കൻ പൗരന്‍മാരാണ്.

തന്ത്രപ്രധാനമായ മേഖലയുടെ ദൃശ്യമാണ് ഇവര്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിയിട്ടില്ല. അഞ്ച് ഫോട്ടോ ഇവർ പകർത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വീഡിയോ പകർത്താവുന്ന ക്യാമറയാണ് ഇവർ ഡ്രോണിൽ ഘടിപ്പിച്ചിരുന്നത്. ഇവർ വീഡിയോ പകർത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

0Shares