രാത്രി പത്തിനുശേഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന്പ്രവര്‍ത്തിക്കാനാവില്ല എന്ന നിയമത്തിന് മാറ്റം വരുന്നു; ഇനിമുതല്‍ ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസത്തില്‍ 24 മണിക്കൂറും വ്യാപാരം നടത്താം

  • Post category:news
  • Reading time:1 min read
You are currently viewing രാത്രി പത്തിനുശേഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന്പ്രവര്‍ത്തിക്കാനാവില്ല എന്ന നിയമത്തിന് മാറ്റം വരുന്നു; ഇനിമുതല്‍ ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസത്തില്‍ 24 മണിക്കൂറും വ്യാപാരം നടത്താം

കൊച്ചി: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ അഴിച്ചുപണിയുന്നു. നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവര്‍ത്തിക്കാനാവില്ല. ആഴ്ചയില്‍ ഒരു ദിവസം കട അവധിയായിരിക്കണം. രാത്രി വ്യാപാരം ചിലയിടങ്ങളില്‍ നടക്കുന്നതു തൊഴില്‍ വകുപ്പിന്റെ അനുമതിയോടെയാണ്.എന്നാല്‍ ഈ വ്യവസ്ഥകള്‍ക്കൊക്കെ മാറ്റം വരുകയാണ്. ഇനിമുതല്‍ രാത്രി വൈകിയും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസം 24 മണിക്കൂറും, വര്‍ഷം മുഴുവനും വ്യാപാരം നടത്താം.

പുതിയ നിയമം അനുസരിച്ചുള്ള വ്യവസ്ഥകള്‍:

* സ്ത്രീസുരക്ഷയും രാത്രി യാത്രാസൗകര്യവും ഉറപ്പാക്കണം.

* ലേബര്‍ ഇന്‍സ്പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും.
വ്യാപാര സ്ഥാപന റജിസ്ട്രേഷന്‍ 10 വര്‍ഷം.

* നിയമ ലംഘനത്തിനു പിഴ ഉയര്‍ത്തി. ഒരു ജീവനക്കാരനു 2000 രൂപ വീതം പരമാവധി രണ്ടു ലക്ഷം രൂപ പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ.

* 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറി വേണം.

* സ്ത്രീ ജീവനക്കാരുണ്ടെങ്കില്‍ ക്രഷ് സംവിധാനം ഒരുക്കണം.

* പത്തു ജീവനക്കാരില്‍ കുറവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ റജിസ്ട്രേഷന്‍ വേണ്ട.

* 24 മണിക്കൂറും, അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം തുറക്കാം.

* ജോലി സമയം ഒന്‍പതു മണിക്കൂറാവും. ഒരു മണിക്കൂര്‍ ഇടവേള. അധിക ജോലിചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടിശമ്പളം. പരമാവധി ജോലിസമയം ആഴ്ചയില്‍ 125 മണിക്കൂര്‍. ആഴ്ചയിലൊരിക്കല്‍ അവധി.

* സ്ത്രീകള്‍ക്കു രാത്രി ഒന്‍പതുവരെ ജോലി. സമ്മതമാണെങ്കില്‍ ഒന്‍പതിനുശേഷവും തുടരാം.

0Shares