രാജ്യത്ത് കാൻസർ രോഗത്തിനടക്കം മരുന്ന് ഉത്പാദിപ്പിക്കാൻ ഗോമൂത്രം ഉപയോഗിക്കുന്നു: പ്രസ്താവനയുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് കാൻസർ രോഗത്തിനടക്കം മരുന്ന് ഉത്പാദിപ്പിക്കാൻ ഗോമൂത്രം ഉപയോഗിക്കുന്നു: പ്രസ്താവനയുമായി  കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ഗോമൂത്രം രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാൻസർ രോഗത്തിനടക്കം നിരവധി മരുന്നുകൾ ഗോമൂത്രം ഉപയോഗിച്ച് നിർമ്മിക്കുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന് ബി.ജെ.പി എം.പിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഥനാര്‍ബുദം മാറിയത് ഗോമൂത്രവും പാഞ്ചഗവ്യവും (ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്) ചേര്‍ത്ത ഔഷധം കഴിച്ചിട്ടാണെന്നാണ് അന്ന് പറഞ്ഞത്.

0Shares