രാജ്യത്തെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ പരക്കെ അക്രമം; അമേഠിയില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ പരക്കെ അക്രമം; അമേഠിയില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു

രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളിലെ ബാരഗ്പൂരിലെ ബൂത്തില്‍ അക്രമം. ബൂത്തിന് നേരെ ബോബേറ് ഉണ്ടായി. ഇതിനിടെ അമേഠിയിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ രാഹുല്‍ഗാന്ധി അണ്ടര്‍പാസ് നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചത്.

അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ യു.പിയിലാണ്.14 എണ്ണം. ആകെ 674 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങുന്നത്. ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഹാജിപൂരില്‍ എന്‍.ഡി.എ ഘടകകക്ഷി ലോക ജന്‍ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും ഈസ്റ്റ് ചമ്പാരയില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങും ജനവിധി തേടും .

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും മത്സരിക്കുന്നുണ്ട്. 12 മണ്ഡലങ്ങള്‍ കൂടി പോളിംഗ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. പശ്ചിമബംഗാളിലെ എട്ടും മധ്യപ്രദേശിലെ ഏഴും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അടുത്ത രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് ദേശീയ നേതാക്കളുടെ ഇന്നത്തെ പ്രചാരണം.

0Shares