യു.എന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തു. അന്തിമ വിധി വരും വരെ വധ ശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇന്ത്യയുടെയും കുല്‍ഭൂഷണിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടതുണ്ട് എന്നാണ് കോടതി അറിയിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.