രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല; യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല; യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി മംഗല്‍പുരിയിലെ പാര്‍ക്കിലാണ് സംഭവം. മംഗല്‍പൂരി സ്വദേശിനി ആരതി (30) ആണ് കൊല്ലപ്പെട്ടത്. മംഗല്‍പൂരിയിലെ പബ്ലിക് പാര്‍ക്കിലെ സി ബ്ലോക്കിലാണ് മൃതശരീരം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് മൃതശരീരത്തിനടുത്തുനിന്ന് പോലീസ് കണ്ടെടുത്തു.


യുവതിയെ കല്ല് കൊണ്ട് പലതവണ ഇടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

0Shares