രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ വീണ്ടും മരണം; ജീവനക്കാരന്‍ തൂങ്ങി മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ വീണ്ടും മരണം; ജീവനക്കാരന്‍ തൂങ്ങി മരിച്ചു.

പൂനെ: ഹിന്‍ജെവാഡെയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ വീണ്ടും മരണം. ഇന്‍ഫോടെക് പാര്‍ക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരനായ അഭിഷേക് കുമാര്‍ (23) ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. സോഫ്റ്റ്‌വെര്‍ എഞ്ചിനീയറായ അഭിഷേക് കാണ്‍പൂര്‍ സ്വദേശിയാണ്. കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഉറങ്ങണമെന്ന് പറഞ്ഞ് അഭിഷേക് റൂമില്‍ പോയതിനുശേഷമാണ്, അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് സുഹൃത്തുകള്‍ അറിയുന്നത്. ജനവാതിലിലൂടെ നോക്കിയ സുഹൃത്തുക്കള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അഭിഷേകിനെയാണ്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രണയ ബന്ധം തകര്‍ന്നതു മൂലം നിരാശനായിരുന്നു അഭിഷേക് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നുണ്ട്. അഭിഷേകിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഈ ആഴ്ച രാജീവ് ഗാന്ധി ഇന്‍ഫോടെക്ക്പാര്‍ക്കിലെ മരണമടയുന്ന രണ്ടാമത്തെ ജീവനക്കാരനാണ് അഭിഷേക്. കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി രസീല രാജുയെന്ന യുവതി കൊല്ലപ്പെട്ടിരുന്നു.

0Shares