രഞ്ജിത്ത് ശങ്കറിന്റെ ‘രാമന്റെ ഏദന്‍തോട്ട’ത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍.

  • Post category:news
  • Reading time:1 min read
You are currently viewing രഞ്ജിത്ത് ശങ്കറിന്റെ ‘രാമന്റെ ഏദന്‍തോട്ട’ത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍.

കൊച്ചി: മുഴുനീള റൊമാന്റിക് കോമഡി ചിത്രമായ ‘രാമന്റെ ഏദന്‍തോട്ട’വുമായി രഞ്ജിത്ത് ശങ്കറെത്തുന്നു. ജയസൂര്യ തകര്‍ത്തഭിനയിച്ച പ്രേതത്തിനു ശേഷം രഞ്ജിത്ത് ശങ്കര്‍ നിര്‍മ്മിക്കുന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്.

‘പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സൂ സൂ സുധി വാത്മീകം, പ്രേതം’ എന്നിങ്ങനെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഉടമയാണ് രഞ്ജിത്ത് ശങ്കര്‍. ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ഇര്‍ഷാദ്, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ബിജിപാല്‍ ആണ്.

0Shares