രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രില്‍ മുതലെന്ന് രജനി മക്കള്‍ മന്ത്ര

  • Post category:news
  • Reading time:1 min read
You are currently viewing രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രില്‍ മുതലെന്ന് രജനി മക്കള്‍ മന്ത്ര

നടന്‍ രജനീകാന്ത് ഏപ്രിലില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. രജനി മക്കള്‍ മന്ത്രത്തിലെ പ്രവര്‍ത്തകരാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം വൈകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പാര്‍ട്ടിയുടെ പേരിനെക്കുറിച്ചോ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടാകുമോ എന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.

ആര്‍.എസ്.എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായുള്ള രജനീകാന്തിന്‍റെ അടുത്ത ബന്ധം ബി.ജെ.പിയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനത്തിന് വഴിയൊരുക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടയാക്കിയിരുന്നു. രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതില്‍ പിന്നെ പാര്‍ട്ടി ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ട് പോകുമോ എന്ന തരത്തിലാണ് തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവകരമായ വിഷയമായാണ് മറ്റ് പാര്‍ട്ടികള്‍ കാണുന്നത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന കാര്യം 2017 ഡിസംബറില്‍ തന്നെ രജനീകാന്ത് വ്യക്തമാക്കിയതാണ്.

0Shares