രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്; കണ്ണിറുക്കല്‍ ഇസ്ലാം വിരുദ്ധം; അഡാര്‍ ലവില്‍നിന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്; കണ്ണിറുക്കല്‍ ഇസ്ലാം വിരുദ്ധം; അഡാര്‍ ലവില്‍നിന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍നിന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീറുദ്ദീന്‍ അലിഖാന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍. രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കണ്ണിറുക്കല്‍തന്നെ ഇസ്ലാം വിരുദ്ധമാണ്. അതിനാല്‍ ഗാനം യൂട്യൂബില്‍ നിന്നും സമൂഹമാധ്യമങ്ങളിലില്‍നിന്നും നീക്കണം – ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണ് താനെന്ന് സഹീറുദ്ദീന്‍ അലിഖാന്‍ അവകാശപ്പെടുന്നു.

നേരത്തേ പാട്ടിനെതിരേ ഹൈദരാബാദില്‍ പരാതി നല്‍കിയയാളാണ് മുഖീത് ഖാന്‍. യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികളിലെ അന്വേഷണം സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇവര്‍ ചിത്രത്തില്‍നിന്ന് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ടത്.

0Shares