യേശുവിന്‍റെ കുരിശുമരണ ഓര്‍മ്മകളുമായി ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing യേശുവിന്‍റെ കുരിശുമരണ ഓര്‍മ്മകളുമായി ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കും

ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്‍റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്ന്‍ ദു:ഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച്‌ യേശു നടത്തിയ യാത്രയുടെയും ഇതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്.

ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും. കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം, പ്രത്യേക തിരുക്കര്‍മങ്ങള്‍ എന്നിവ വെള്ളിയാഴ്ച ദേവാലയങ്ങളില്‍ നടക്കും. രാവിലെ മുതല്‍ വൈകുന്നേരംവരെ നീളുന്നതാണ് പ്രാര്‍ത്ഥനാചടങ്ങുകള്‍. മലയാറ്റൂര്‍ അടക്കം പ്രധാന കുരിശുമലകളില്‍ വിശ്വാസികള്‍ കുരിശുമല കയറ്റം നടത്തും.

പെസഹ ദിനത്തില്‍ ഇന്നലെ ദേവാലയങ്ങളില്‍ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പെസഹാ അപ്പം മുറിച്ചു.

0Shares